Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Equipment Controversy

സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അ​ഴി​ച്ചു​പ​ണി വ​രു​ന്നു; അ​ഞ്ച് വ​ർ​ഷ​ത്തെ മു​ഴു​വ​ൻ പ​ർ​ച്ചേ​സു​ക​ളും അ​രി​ച്ചു​പെ​റു​ക്കും

തി​രു​വ​ന​ന്ത​പു​രം: സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ൽ സ​മ​ഗ്ര അ​ഴി​ച്ചു​പ​ണി​ക്ക് കാ​യി​ക വ​കു​പ്പ് ഒ​രു​ങ്ങു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷം സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ന​ട​ത്തി​യ മു​ഴു​വ​ൻ പ​ർ​ച്ചേ​സു​ക​ളും പ​രി​ശോ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ൽ അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ളോ രേ​ഖ​ക​ളോ ഇ​ല്ലെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

കാ​യി​ക താ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പോ​ലും കൗ​ൺ​സി​ലി​ന്‍റെ കൈ​വ​ശ​മി​ല്ല. താ​ര​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​തെ ഗോ​ഡൗ​ണി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും വ​സ്ത്ര​ങ്ങ​ളു​ടെ​യും ദൃ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​ത് വ​ലി​യ വി​വാ​ദ​മാ​യ​തോ​ടെ കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ളും ജേ​ഴ്സി​ക​ളും ധൃ​തി​യി​ൽ വി​ത​ര​ണം ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് കൗ​ൺ​സി​ൽ.

സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് കാ​യി​ക മ​ന്ത്രി നേ​രി​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യെ​ങ്കി​ലും ഈ ​പൂ​ഴ്ത്തി​വെ​പ്പി​ന് തൃ​പ്തി​ക​ര​മാ​യ ഒ​രു മ​റു​പ​ടി​യും ന​ൽ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി​ല്ല. മൂ​ന്ന് വ​ർ​ഷം വ​രെ പ​ഴ​ക്ക​മു​ള്ള കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളു​മാ​ണ് കെ​ട്ട്പൊ​ട്ടി​ക്കാ​ത്ത നി​ല​യി​ൽ ഗോ​ഡൗ​ണി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്.

Latest News

Corehub Up